മുംബൈ: ഭീകരസംഘടനയായ ഐഎസിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
താനെയിലെ ഗ്രാമങ്ങളായ പഡ്ഗ-ബോറിവാലി, രത്നഗിരി ജില്ല, ഡൽഹി, കോൽക്കത്ത, ഉത്തർപ്രദേശിലെ ചില നഗരങ്ങൾ എന്നിവയുൾപ്പെടെ 40 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഐഎസ് റിക്രൂട്ട്മെന്റ്, പരിശീലനം, ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങൽ എന്നിവയ്ക്കായി ചിലർ ഫണ്ട് സ്വരൂപിക്കുന്നതായി ആരോപിച്ച് എൻഐഎ കേസ് എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയും കേസെടുത്തത്.